തിരുനെല്ലൂർ കിഴക്കേപുര തറവാട്ടിൽ മുഹമ്മദ് - ഹലീമ ദമ്പതികളുടെ മകനായി 1941 ൽ ജനനം, ജനിക്കുന്നതിന് മുന്നെ അദ്ദേഹത്തിന്റെ ഉപ്പ മുഹമ്മദ് മരണപെട്ടിരുന്നു. ഉപ്പയെ കാണാതെ ആയിരുന്നു പിന്നീട് അദ്ദേഹത്തിന്റെ കുട്ടിക്കാലം മുതൽ ഉള്ള ജീവിത കാലഘട്ടം.
കുറച്ചു സമയം കഴിഞ്ഞപ്പോൾ അബു മാഷുടെ ഉമ്മയെ, ഉമ്മ വീട്ടുകാർ അവരെ വേറെ ഒരാൾക്ക് വിവാഹം ചെയ്‌തു കൊടുത്തു (പാങ്ങിൽ ഉമ്മർ ഹാജി- ചിറക്കൽ ഹാജിയാരുടെ അനുജൻ ആണ് ഉമ്മർ ഹാജി) എന്ന വ്യക്തി ആണ് വിവാഹം കഴിച്ചത്. അതിന് ശേഷം കുട്ടി ആയ അബുവിനേയും, അദ്ദേഹത്തിന്റെ മൂത്ത ഒരു സഹോദരിയെയും വളർത്തുന്ന കടമ അബുമാഷുടെ ഉപ്പയുടെ ഉമ്മക്കും, വാപ്പയുടെ സഹോദരൻ കാദർ എന്നവരുടെയും ഉത്തരവാദിത്തത്തിൽ ആയി. പിന്നീട് പഠിച്ചതും വളർന്നതും എല്ലാം അവരുടെ സംരക്ഷണത്തിൽ ആയി നിന്നു കൊണ്ടായിരുന്നു.
തറവാട്ട് വീട്ടിൽ മാഷുടെ ഉപ്പയുടെ ഉമ്മയും, മൂത്താപ്പയും ആണ് അബു എന്ന അബു മാസ്റ്റർ തിരുനെല്ലൂരിൽ പിറവി എടുക്കാൻ വഴി തുറന്നു കൊടുത്തത്.
കുട്ടികാലത്ത് അബൂബക്കർ പഠിക്കുന്ന കാര്യത്തിൽ സ്കൂളിലും, മദ്രസയിലും ഒരേ പോലെ ടാലെന്റ്റ് കാണിച്ചിരുന്നു. അത് പോലെ സ്പോർട്സ് രംഗത്തും വളരെ അധികം തല്പരൻ ആയിരുന്നു. കാട്ടിൽ അബുക്ക പറയുന്നത് ഒരിക്കൽ കേട്ടിട്ടുണ്ട്, അബു മാഷെടെ നീന്തൽ ആയിരുന്നു നല്ല പ്രൊഫെഷണൽ ആയ നീന്തൽ. പുള്ളിയുടെ നീന്തൽ നോക്കി കണ്ട് ആ രീതിയിൽ നീന്താൻ ഫോളോ ചെയ്തിരുന്നു എന്ന്. അത് പോലെ ഷട്ടിൽ, ഫുട്ബോൾ, ഓട്ടം, ചാട്ടം എന്ന് വേണ്ടേ എല്ലാ തുറകളിലും ഒരുപാട് സർടീഫികറ്റുകൾ പഠനകാലത്ത് കരസ്തമാക്കിയിട്ടുണ്ട്.
പത്താം ക്ലാസ്സ് പരീക്ഷ റിസൾട്ട് വന്നപ്പോൾ, അബൂബക്കർ നല്ല മാർക്കോടെ വിജയിച്ചു. പിന്നീട് എത്രയും പെട്ടെന്ന് ഒരു ജോലി കണ്ടെത്തി മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ ജീവിക്കാൻ ശ്രമിക്കണം എന്നായി പുള്ളിയുടെ ചിന്ത.
അങ്ങനെയാണ് ടിടിസി കഴിഞ്ഞാൽ അധ്യാപകൻ ആവാം എന്ന് തിരിച്ചറിയുന്നത്. അത് പ്രകാരം ടിടിസി ക്ക് അപ്‌ളെ ചെയ്യുന്നതും അതിൽ അഡ്‌മിന്‍ കിട്ടുകയും ചെയ്‌തു. 2 വർഷത്തെ കോഴ്സ് പൂർത്തീകരിച്ചു പുറത്തു വന്നു നിൽക്കുമ്പോൾ, തിരുനെല്ലൂർ എ.എം.എല്‍.പി സ്‌ക്കൂളില്‍ കുറച്ചു കാലം 1960 കാലഘട്ടത്തിൽ ലീവ് വേക്കൻസിയിൽ ജോലിയിൽ പ്രവേശിച്ചു. പക്ഷെ ജോലി പെർമെൻറ് ആയിരുന്നില്ല. അവിടെ കൂടുതൽ അദ്ധ്യാപകരെ അപ്പോൾ ആവശ്യം ഇല്ലാത്ത ഒരു സമയവും ആയിരുന്നു.
അതിനിടക്ക് പി.എസ്‌സി ടെസ്റ്റ് എഴുതി നിലമ്പൂർ ഗവണ്മെന്റ് യു.പി സ്‌ക്കൂളില്‍ സ്ഥിരമായുള്ള ജോലി കിട്ടി. അവിടെ 1962 സമയത്ത് സ്ഥിരമായുള്ള ജോലി ചെയ്ത് കൊണ്ടിരിക്കുന്ന സമയം, ഒന്നോ രണ്ടോ വർഷം പൂർത്തികരിച്ചു കഴിയുമ്പോഴെക്കും വെന്മേനാട് സ്‌ക്കൂള്‍ മാനേജർ മുഹമ്മദ് ഹാജി പുതുതായി ഒരു സ്കൂൾ തുടങ്ങി എ.എ.എസ്.എം യു.പി സ്‌ക്കൂള്‍. അവിടേക്ക് ഒരു ഹെഡ്‌മാസ്‌റ്ററെ തേടി കൊണ്ടിരിക്കുകയായിരുന്നു, അത് ചെന്നെത്തിയത് നിലമ്പൂർ യു.പി സ്‌ക്കൂളില്‍ ജോലി ചെയ്‌തു കൊണ്ടിരിക്കുന്ന അബു മാസ്റ്ററിൽ ആയിരുന്നു.
സ്കൂൾ മാനേജർ മുഹമ്മദ് ഹാജിയുടെ ക്ഷണം സ്വീകരിച്ചു് നിലമ്പൂർ ഗോവർമെന്റെ സ്കൂളിൽ നിന്ന് റിസൈൻ ചെയ്തു വെന്മേനാട് UP സ്കൂളിലെ പ്രദാന അദ്ധ്യാപകൻ ആയി ജോലിയിൽ പ്രവേശിച്ചു. ഇത് തിരഞ്ഞെടുക്കാൻ കാരണം പ്രദാനമായും രണ്ടു കാര്യമായിരുന്നു. ഒന്ന് വീടിന് അടുത്ത് നിന്നും ദിവസം പോയി വരാവുന്ന ഒരു ജോലി, രണ്ട് ഗവണ്മെന്റ് സ്കൂൾ ആയാൽ ഇടയ്ക്കിടെ സ്‌ക്കൂൾ മാറേണ്ടി വരും എന്നുള്ള ബുദ്ധിമുട്ട്.
വെന്മേനാട് സ്‌ക്കൂൾ ജോലി തുടർന്ന് പോയി കൊണ്ടിരിക്കുമ്പോൾ ആണ്, സ്‌ക്കൂൾ മാനേജർ മുഹമ്മദ് ഹാജിയുമായി ഒരുമിച്ചു പ്രയത്‌നിച്ചു കൊണ്ട് ആ സ്‌ക്കൂൾ ഒരു ഹൈസ്‌ക്കൂൾ ആയി ഉയർത്തികൊണ്ട് ഗവണ്മെന്റ് ഉത്തരവ് നേടിയെടുക്കുകയും പിന്നീട് 1970 കൾക്ക് ശേഷം വെന്മേനാട് എ.എ.എസ്.എം ഹൈസ്‌ക്കൂൾ ആയി മാറുകയും ചെയ്‌തു.
ഇപ്പോൾ അത് പ്‌ളസ് 2 അടക്കം ആയി കൊണ്ട് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌ക്കൂൾ ആയി മാറി കഴിഞ്ഞു. അത് ഇച്ഛാ ശക്തി ഉള്ള മാനേജ്‌മന്റിന്റെയും ആ നാട്ടിലെ ജനങ്ങളുടെ കഴിവ് എല്ലാം തന്നെ എന്ന് പറയാം....
1994 ല്‍ അബു മാസ്റ്റർ വെന്മേനാട് സ്‌ക്കൂളിൽ നിന്ന് വിരമിച്ചു ഇപ്പോൾ വീട്ടിൽ തന്റെ പുരയിട കൃഷിയിലും മറ്റു ദൈനം ദിന കാര്യങ്ങളിലും വ്യാപൃനായി നീങ്ങി കൊണ്ടിരിക്കുന്നു...
വാൽ കഷ്‌ണം
ഇന്നത്തെ കുട്ടികളെ ഓർമപെടുത്താൻ ഉള്ള ഒരു വലിയ പാഠം ഉണ്ട് ഈ കഥയിൽ. അബു മാസ്റ്റർ അന്നത്തെ കാലത്ത് അത്രയെങ്കിലും പഠിച്ചു ഉയർന്നത്തിലേക്ക് അദ്ദേഹത്തിന്റെ ഉപ്പ യുടെയോ ഉമ്മയുടേയോ ഒന്നും തന്നെ ശാസനയോ, നിയന്ത്രണമോ ഒന്നും ഇല്ലാതെ ഇല്ലാതെ സ്വന്തം ഇച്ഛാശക്തി കൊണ്ട് മാത്രം എത്തി ചേർന്നതാണ്.
ഇന്നത്തെ തലമുറയിലെ കുഞ്ഞുങ്ങൾക്ക് രക്ഷിതാക്കൾ എന്തെല്ലാം സുഖ സൗകര്യങ്ങൾ ചെയ്‌ത് കൊടുത്തിട്ടും വിദ്യഭ്യാസ രംഗത്ത് വേണ്ടത്ര ശ്രദ്ധ ചെലുത്താത്ത എത്ര മക്കൾ ഉണ്ട്...
വിവരണം
സുബൈർ അബൂബക്കർ
.............
തൊഴിൽ ചെയ്ത് സർക്കാറിൽ നിന്നുള്ള ശമ്പളം ലഭിച്ച,തിരുനെല്ലൂരിലെ ആദ്യത്തെ വ്യക്തി അബു മാഷ് തന്നെയായിരിക്കാം ...
വെന്മേനാട് സ്കൂളിലേക്ക് രാവിലെ ധൃതിയിൽ നടന്നു പോയിരുന്ന വെളുത്ത് സുന്ദരനായ അബു മാഷ് ഇന്നും സ്മരണയിലുണ്ട്. ഒരു കറുത്ത ബേഗ് കയ്യിലോ കക്ഷത്തിലോ ഉണ്ടായിരിക്കും.സ്വതസിദ്ധമായ ചിരിയോടെയുള്ള അദ്ദേഹത്തിന്റെ സംസാര രീതിയും പ്രസിദ്ധമാണ്.വിദ്യാർത്ഥികളെ സ്നേഹിച്ച യഥാർത്ഥ അദ്ധ്യാപകൻ.
നമ്മുടെ നാട്ടിൽ നിന്നും ഒട്ടേറെ വിദ്യാർത്ഥികളെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തത്തിൽ വന്മേനാട് സ്കൂളിൽ ചേർക്കപ്പെട്ടിട്ടുണ്ട്.പാടൂരിൽ നിന്നും തങ്ങന്മാർ ഉൾപ്പെടെയുള്ളവർ വേറെയും...
ആർ.കെ. ഹമീദ് കുട്ടി, അബൂ ഹനീഫ, തറയിൽ ഹനീഫക്ക, മോനുട്ടി എന്ന ഖാലിദ്,ആർ.എ. അലിക്ക, മൂക്കലെ മജീദ്, പന്തപ്പുലാക്കൽ മുഹമ്മദാലി, മഞ്ഞിയിൽ ഉസ്മാൻ , മഞ്ഞിയിൽ അസീസ്, വി.കെ.അബ്ദുറഹ് മാൻ , ഹുസൈൻ (മദ്രസ്സപ്പടി), എ.എച്ച്. ഹനീഫ (ഇപ്പോൾ വാകയിൽ താമസം ) , ( പേരുകൾ അപൂർണ്ണം) ഇങ്ങനെ വലിയൊരു സംഘം തന്നെയാണ് അന്ന് വെൻമേനാട് സ്കൂളിലേക്ക് പോയിരുന്നത്.
ആ സ്കൂളിലെ വിദ്യാർത്ഥികളായതിന് ശേഷമാണ് അദ്ധ്യാപകൻ എന്ന നിലക്ക് മറ്റുള്ള അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും ഇടയിൽ അബു മാഷിനോടുള്ള സ്നേഹവും ബഹുമാനവും അദ്ദേഹത്തിന്റെ മഹത്വവും മനസ്സിലാക്കാൻ സാധിച്ചത്.
റഹ്‌മാന്‍ പി

0 comments:
Post a Comment
Note: Only a member of this blog may post a comment.