തൃശൂര്‍
ജില്ലയിലെ തിരുനെല്ലൂരില്‍ ജനനം.പിതാവ് പൂത്തോക്കില്‍
കുഞ്ഞുമോന്‍.മാതാവ് ബീമക്കുട്ടി.വിദ്യാര്‍ഥിയിരിക്കെ തന്നെ കാലാസാഹിത്യ
മേഖലയില്‍ മികച്ച പ്രതിഭ.തിരുനെല്ലൂര്‍ ഗ്രാമത്തിലെ കരുത്തരായ
എഴുത്തുകാരില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന റഹ്‌മാന്‍ വിദ്യഭ്യാസാനന്തരം
16 വർഷത്തോളം ഖത്തറിലെ അൽ നാസർ എഞ്ചിനീയറിങ്ങ് ഗ്രൂപ്പിൽ ജോലി
ചെയ്തു.ഖത്തറില്‍ നിന്നും പ്രവാസം മതിയാക്കി നാട്ടിലെത്തിയതിനു ശേഷം
ഗുരുവായൂരിലാണ് താമസിക്കുന്നത്.സമുഹിക പ്രതിബദ്ധതയുള്ള ഒട്ടേറെ കൃതികളുടെ
കര്‍ത്താവാണ് റഹ്‌മാന്‍.
പി.പത്മരാജന്‍ സ്‌മാരക കഥാ പുരസ്‌കാരം,ചെന്നൈ മലയാളി സമാജം അവാർഡ്,ഷാര്‍ജ അക്ഷരം സാഹിത്യ പുരസ്‌കാരം,തൃശൂർ എഴുത്തുപുര അവാർഡ് ,നവോത്ഥാന സംസ്‌കൃതിയുടെ നവോത്ഥാന ശ്രേഷ്‌ഠ സാഹിത്യ പുരസ്‌കാരം എന്നിവക്ക് അര്‍ഹനായിട്ടുണ്ട്.റഹ്‌മാന്‍ തിരുനെല്ലുരിന്റെ കഥകള്‍ തമിഴിലേയ്‌ക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്.
ആകാശവും തീരങ്ങളും,ആ ചക്രവാളം അകലെയാണ്,ദൃശ്യബിംബങ്ങള്‍,രേഖയില്‍ വരച്ചത്,കഥയ്‌ക്കും പരേതര്‍ക്കുമിടയില്‍,രണ്ട് കാലത്തില്‍ ഒരു ഗബ്രിയേല്‍,ജീവിതപ്പുരയിലെ നാലാം ഘട്ടം,മുയല്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള ആവലാധികള്‍,ജീവിതപ്പുരയിലെ നാലാം ഘട്ടം. തുടങ്ങിയ കഥകളും;അസ്‌തമയത്തിന് മുമ്പ്,വീണ്ടും തളിര്‍ക്കുന്ന പൂക്കാലം,ഖബറുകള്‍,വഴിയമ്പലങ്ങള്‍,ചില നേരങ്ങളില്‍ പറക്കാനുള്ള ആകാശങ്ങള്‍ എന്നീ നോവലുകള്‍;പരിധിക്ക് പുറത്തുള്ള കാര്യങ്ങള്‍ എന്ന നോവല്‍ സമാഹാരവും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
ഗുരുവായൂർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി, ഗുരുവായൂർ താവളം സാഹിത്യ വേദി കൺവീനർ, വ്യാപാരി വ്യവസായി സഹകരണ സംഘം വൈസ് പ്രസിഡണ്ട് എന്നീ സ്ഥാനങ്ങൾ വഹിച്ചുകൊണ്ടിരിക്കുന്നു.
സഫിയയാണ് ഭാര്യ.രിജാസ്,രിഹാസ്,റഫ്‌സി എന്നിവര്‍ മക്കളാണ്.

0 comments:
Post a Comment
Note: Only a member of this blog may post a comment.